മലബാർ റിവർ ഫെസ്റ്റിവൽ: കോടമഞ്ഞിന്റെ കുളിരിൽ മഴയാത്ര
കോഴിക്കോട്: മഴയുടെയും കോടമഞ്ഞിൻ്റെയും കുളിരും ചുരത്തിന്റെയും അരുവികളുടെയുമെല്ലാം മനോഹാരിതയും ആസ്വദിച്ച് മഴയാത്ര. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചാരണാർഥം പുതുപ്പാടി ഗ്രാമപഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും ചേർന്ന് സംഘടിപ്പിച്ച യാത്രയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവം പകർന്നത്. ലക്കിടിയിൽ നിന്നാരംഭിച്ച് ചുരം രണ്ടാം വളവിൽ സമാപിച്ച യാത്രയിൽ മർകസ് യൂനാനി കോളേജ്, ജി.എച്ച്.എസ് പുതുപ്പാടി, ചെമ്മരംപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, ലിസ്സ കോളേജ് തുടങ്ങിയ വിദ്യാലയങ്ങളിലെ 300ഓളം എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും ചുരം…
ചിന്ത രവീന്ദ്രൻ പുരസ്കാരം ഭാവനയ്ക്ക്
കോഴിക്കോട്: 2026-ലെ ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്ക്. കേരളീയ സാമൂഹികജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി ഭാവന നടത്തിയ പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ 25-ന് രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’
വടകര: മിണ്ടാപ്രാണിയോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ വഴിമാറിയത് വലിയൊരു രക്ഷാപ്രവർത്തനത്തിലേക്ക്. മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ കിണറ്റിൽ അബദ്ധത്തിൽ വീണുപോയ ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി ഒടുവിൽ കിണറ്റിൽ കുടുങ്ങിപ്പോയ രമേശനെ, ഗ്രാമത്തിന്റെ സ്വന്തം രക്ഷാസേനയായ ‘രക്ഷാമിത്ര’യും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി കരക്കെത്തിച്ചു. കിണറ്റിൽ വീണ് പിടഞ്ഞ ആട്ടിൻകുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാൻ രമേശന്റെ മനസ്സ് അനുവദിച്ചില്ല. കയറിന്റെ സഹായത്തോടെ കിണറ്റിലിറങ്ങിയെങ്കിലും മുകളിലേക്ക് കയറാൻ സാധിക്കാതെ രമേശൻ അതിനകത്ത് അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെംബർ ഷൈജ പാലിശ്ശേരി…
മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി ഓഫ്റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ ഓഫ് റോഡ് ഫൺ റൈഡും കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും ആവേശമായി. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലാണ് ഓഫ് റോഡ്…
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ മുണ്ടുപാലം അത്തംവളവ് (അത്തംവളവ് -ഗ്യാസ് ഗോഡൗണ്‍) റോഡില്‍ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നല്ലൂരങ്ങാടി-മൃഗാശുപത്രി-ദീപ മുണ്ടുപാലം റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് എഴുത്തുകാരി നവീന വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരത പ്രവര്ത്തകന് വിജയന് മാസ്റ്റര്‍ സാക്ഷരതാ പ്രഖ്യാപന അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, പട്ടികജാതി ഓഫീസ് സൂപ്രണ്ട് എ റിയാസ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന് ജില്ലാ സെക്രട്ടറി നിഷാദ്,…
ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വളന്റിയേഴ്സ്
മൊബൈൽ മെഡിക്കൽ ശൃംഖലയിൽ ഇനി 76 യൂണിറ്റുകൾ കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വളന്റിയേഴ്സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വളന്റിയേഴ്സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ…
വിവരാവകാശ കമീഷന് സിറ്റിങ്: 18 പരാതികള്‍ തീര്‍പ്പാക്കി
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടത് കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴല്ല -വിവരാവകാശ കമീഷണർ കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാതെ കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്കുന്ന പ്രവണതയുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്. കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമായതിനാല്‍ അത് നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. വിവരം നല്‍കാനുള്ള…
എട്ടാം ക്ലാസ് പ്രവേശനം
കോഴിക്കോട്: ഐ.എച്ച്.ആര്.ഡിക്ക് കീഴിലെ വാഴക്കാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവര്‍ക്കും ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം സ്കൂള്‍ ഓഫീസിലും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റിലും (www.ihrd.ac.in) ലഭിക്കും. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0483 2725215, 8547005009.
ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഐ.സി.എം.ആര് പ്രോജക്ടിലേക്ക് കരാറില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 22ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: ബി.എസ്.സി എം.എല്‍.ടി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എം.എസ്.സി എം.എല്‍.ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം….